'പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാന്‍ പോയതല്ലല്ലോ' പരിഹസിച്ച് അലന്‍ ഷുഹൈബ്
'പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാന്‍ പോയതല്ലല്ലോ' എന്നാണ് അലന്‍ ഷുഹൈബ് ഫേസ്ബുക്കില്‍ കുറിച്ചത്.
മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എം.എല്‍.എ മുഹമ്മദ് റിയാസ്, ടി. വീണ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികള്‍ സ്വീകരിക്കുന്നതിനിടെ ഫേസ്ബുക്കില്‍ പരിഹാസക്കുറിപ്പുമായി കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലന്‍ ഷുഹൈബ്.
'പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ, ചായ കുടിക്കാന്‍ പോയതല്ലല്ലോ' എന്നാണ് അലന്‍ ഷുഹൈബ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഏഴുവര്‍ഷം മുമ്പ് പന്തീരാങ്കാവ് കേസില്‍ അലന്‍ ഷുഹൈബും താഹ ഫസലും അറസ്റ്റിലായ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയെ പിണറായി വിജയന്‍ പറഞ്ഞ അതേ കമന്റ് ആണ് അലന്‍ ഷുഹൈബ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരുടെയും അറസ്റ്റ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് 'ഇരുവരും ചായകുടിക്കാന്‍ പോയപ്പോഴല്ലല്ലോ അറസ്റ്റിലായത്' എന്ന രീതിയില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഈ നടപടിയെ ന്യായീകരിച്ചിരുന്നു. പിണറായി വിജയന്റെ ഈ പ്രസ്താവനയോടെയാണ് പന്തീരാങ്കാവ് കേസില്‍ സി.പി.എമ്മിന്റെ മൊത്തം നിലപാട് മാറിയതെന്ന് അലന്‍ ഷുഹൈബ് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ജയിലിനകത്ത് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പോലും ഈ മാറ്റം പ്രകടമായിരുന്നുവെന്നും അലന്‍ ഷുഹൈബ് പറഞ്ഞിരുന്നു.
2019 നവംബറിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്ത് ആശയപ്രചാരണം നടത്തിയെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രാഥമിക തെളിവ് പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയും ഈ ജാമ്യം ശരിവെച്ചിരുന്നു.
.jpg)

