30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ

thiruvonam 2026 bumper

30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026ന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.

ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അധ്യക്ഷത വഹിക്കും. കാട്ടാക്കട എംഎൽഎ എം ആർ ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ  ജ്യോതിലാൽ, നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് എന്നിവർ സംസാരിക്കും. ജോയിന്റ് ഡയറക്ടർ ഷാജു പി എ സ്വാഗതവും ജോയിന്റ് ഡയറക്ടർ അനിൽകുമാർ കെ എസ് നന്ദിയും പറയും.

തിരുവോണം ബമ്പർ 2026ന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്.

Tags