തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Wed, 15 Mar 2023

വർക്കല: ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. വർക്കല ഞെക്കാട് ശ്രീലകം വീട്ടിൽ പ്രേമാനന്ദ് (57) ആണ് മരിച്ചത്.
കാറിൽ നിന്നിറങ്ങി റോഡിന്റെ വശത്തുകൂടി നടന്നുപോയ പ്രേമാനന്ദിനെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെ പരവൂർ പുത്തൻകുളം ബ്ലോക്ക് മരം ജംഗ്ഷനു സമീപമാണ് അപകടം. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഞെക്കാട് റോയൽ ഫാർമസി ഉടമയും ഞെക്കാട് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ എക്സി. അംഗവും ആയിരുന്നു. ഭാര്യ: സ്മിത പ്രേമാനന്ദ്. മക്കൾ: ഹരിപ്രിയൻ, ശ്രീപ്രിയൻ സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.