തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍ ; കീമോ തെറാപ്പി ആരംഭിച്ചു

Bengal tiger at Thiruvananthapuram Zoo diagnosed with cancer; chemotherapy started.


തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ബബിതയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍ കടുവയ്ക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. മാസങ്ങള്‍ മുന്‍പേ രോഗം സ്ഥിരീകരിച്ചിരുന്നു. 

ചികിത്സാ മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പാലിയേറ്റീവ് കെയര്‍ നല്‍കി വരികയായിരുന്നു. ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയല്‍ സ്തരത്തിലാണ് ക്യാന്‍സര്‍ ബാധിച്ചത്. അഡിനോ കാര്‍സിനോമ എന്ന ക്യാന്‍സറാണ് ബബിതയ്ക്ക്. കീമോ തെറാപ്പി ആരംഭിച്ചുവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
 

Tags