തിരുവനന്തപുരം മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെ പൊതു അഴുക്ക് ചാലിലേക്ക്

thiruvananthapuram zoo
thiruvananthapuram zoo

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവർത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നൽകി ആറ് മാസം പിന്നിട്ടിട്ടും മൃഗശാല അധികൃതർ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ തയ്യാറായില്ല

തിരുവനന്തപുരം : മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെ പൊതു അഴുക്ക് ചാലിലേക്ക് ഒഴുക്കിവുടുന്നു. ഗുരുതര രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്ജ്യം ഉൾപ്പടെയാണ് ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നത്. മൃഗശാലയിൽ ഉത്പാദിപ്പിക്കുന്ന മലിനജലം ശുദ്ധീകരിക്കാൻ മൃഗശാലയിൽ  ഒരു സംവിധാനവുമില്ല. 2014-ൽ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് നാല് വർഷമായി പ്രവർത്തനരഹിതമാണ്. 2024 ഓഗസ്റ്റ് 13-ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. 

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവർത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നൽകി ആറ് മാസം പിന്നിട്ടിട്ടും മൃഗശാല അധികൃതർ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ തയ്യാറായില്ല. മൃഗങ്ങളെ കുളിപ്പിക്കുമ്പോഴും കൂടുകൾ കഴുകുമ്പോഴും ഉത്പാദിപ്പിക്കുന്ന മലിനജലം ഒഴുകി എത്തുന്നത് കനക നഗറിലെ അഴുക്കു ചാലിലേക്കാണ്. നിരവധി ജനങ്ങൾ താമസിക്കുന്ന സ്ഥലത്തേക്കാണ് മൃഗശാലയിലെ മലിനജലം ഒഴുകിയെത്തുന്നത്.  മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ലാതെയാണ് മൃഗശാല പ്രവർത്തിക്കുന്നത്. 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ മൃഗശാലയിൽ 1031 മൃഗങ്ങളുണ്ട്. 
 

Tags

News Hub