തിരുവനന്തപുരത്ത് വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
Mar 31, 2026, 10:20 IST
തിരുവനന്തപുരം: വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് - പഴവിള സ്വദേശി സനു ( 34 ) ആണ് മരിച്ചത്. വൈദ്യുത ദീപാലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.പുലർച്ചെ 3 മണിയ്ക്കായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ച് ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
.jpg)


