തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണം ; പൊലീസ് കമ്മീഷണർക്ക് പരാതി നൽകി മേയർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വി. വി. രാജേഷ് ആരോപിച്ചു. നേമം സോണൽ ഓഫീസിൽ നിന്ന് വ്യാജ ബിൽഡിംഗ് പെർമിറ്റും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കോർപറേഷന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും വി. വി. രാജേഷ് ആവശ്യപ്പെട്ടു.
അതേസമയം, മൃഗശാല മാറ്റുന്ന വിഷയത്തിൽ സർക്കാർ നിലവിൽ കോർപറേഷന്റെ അഭിപ്രായം തേടേണ്ട സാഹചര്യമില്ലെന്ന് മേയർ വ്യക്തമാക്കി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേയർ എന്ന നിലയിൽ വിഷയത്തിൽ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ബിജെപിയുടെ നിലപാട് പാർട്ടി വ്യക്തമാക്കുമെന്നും മേയർ അറിയിച്ചു. സർക്കാർ ഔദ്യോഗികമായി കോർപറേഷന്റെ അഭിപ്രായം തേടിയാൽ കൗൺസിലിൽ ചർച്ച ചെയ്ത ശേഷം നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)

