തിരുവനന്തപുരം കോര്‍പറേഷന്‍ മേയറെ കണ്ടെത്താന്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവം

bjp
bjp

ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവം. ഇന്ന് കണ്ണൂരില്‍ സംസ്ഥാന നേതൃയോഗം ചേരും. യോഗത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകും. എന്നാല്‍, ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. ഇപ്പോഴും വി വി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സര്‍പ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. 

tRootC1469263">

മേയര്‍ ആരാകുമെന്നതില്‍ സസ്‌പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ഇന്നലെ വ്യക്തമാക്കിയത്. ഇതിനിടെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ആര്‍ പി ശിവജി സിപിഎം സ്ഥാനാര്‍ത്ഥിയാകും. 24ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തീരുമാനിക്കും. കോര്‍പ്പറേഷനില്‍ വലിയ പരാജയം ഉണ്ടായി, ഉത്തരവാദിത്വമുള്ളവര്‍ ചുമതല നിര്‍വഹിച്ചില്ലെന്നാണ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിഷയത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് പാര്‍ട്ടി നീക്കം. 

നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തുന്നത്.

Tags