തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

A 6th class student collapsed and died in Thiruvananthapuram
A 6th class student collapsed and died in Thiruvananthapuram

തിരുവനന്തപുരം: ജമാഅത്തെ ഇസ്​ലാമി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും ‘മാധ്യമം’ ജീവനക്കാരനുമായ സക്കീർ നേമത്തിന്‍റെ മകൻ നേമം വെള്ളയാണി ജങ്ഷന് സമീപം കിണറ്റുവിളാകം വീട്ടിൽ സാമിർ (12) കുഴഞ്ഞുവീണ് മരിച്ചു.

വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മതാവ്: ബാസിമ. സഹോദരി: അംന.

Tags