തിരുവനന്തപുരത്ത് ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Jan 17, 2026, 19:29 IST
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കവളാകുളം സ്വദേശികളായ ഷിജിൻ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കുഴഞ്ഞുവീണ കുഞ്ഞിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">ഒരാഴ്ച മുൻപ് കുഞ്ഞ് നിലത്തു വീണ് പരിക്കേറ്റിരുന്നതായി ബന്ധുക്കൾ അറിയിച്ചു. നില വീഴ്ചയാണോ അതോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് കണ്ടെത്താൻ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.
.jpg)


