സിപിഐഎമ്മും കോൺഗ്രസും ഒരുപോലെ അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന; ആരാണ് അഴിമതി ചെയ്തതെന്ന് വ്യക്തമാക്കണം - എം വി ഗോവിന്ദൻ മാസ്റ്റർ
May 4, 2025, 11:42 IST


തികച്ചും തെറ്റായ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന്റേത് - ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം : സിപിഐഎമ്മും കോൺഗ്രസും ഒരുപോലെ അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. രാജീവ് ചന്ദ്രശേഖർ വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല, ആരാണ് അഴിമതി ചെയ്തതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. തോന്ന്യാസം പോലെ എന്തെങ്കിലും വിളിച്ചു പറയരുത്, വസ്തുത വേണം. തികച്ചും തെറ്റായ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന്റേത് എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
tRootC1469263">