തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Tue, 14 Mar 2023

തിരുവനന്തപുരം ആറ്റിങ്ങല്‍ കാറ്റാടിമുക്കില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചു. പുക ഉയരുന്നത് കണ്ട് ബസ്സ് നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. 39 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം.
ബസ്സ് പൂര്‍ണ്ണമായും കത്തിനശിച്ചു. ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നും 2യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.