ചക്കയിടാൻ മതിലിൽ കയറി; തിരുവനന്തപുരത്ത് കാൽവഴുതി കുഴിയിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
May 19, 2026, 11:12 IST
തിരുവനന്തപുരം: ചക്കയിടാൻ കയറുമ്പോൾ മതിലില്‍ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി (60) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടുകൂടിയാണ് സംഭവം. സമീപത്തെ പുരയിടത്തിലെ പ്ലാവിൽ നിന്നും ചക്കയിടുന്നതിനായി മതിലില്‍ കയറിയ രാമന്‍കുട്ടി കാല്‍വഴുതി സമീപത്തെ കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ രാമന്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയ്ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
.jpg)

