തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

train

 തിരുവനന്തപുരം : ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈൻ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്. കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയാണ് ഇദ്ദേഹം.

ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കോർബ എക്സ്പ്രസ് ചിറയിൻകീഴ് സ്റ്റേഷൻ കടന്നുപോകുന്നതിനിടെ പ്ലാറ്റ്‌ഫോമിൽ നിന്ന പ്രവീൺ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

tRootC1469263">

Tags