തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Excise official suspended for driving under the influence in Thiruvananthapuram

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാര്‍ കാട്ടാക്കട കട്ടയ്‌ക്കോട് ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു.  പരിശോധനയിലാണ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.നെയ്യാര്‍ഡാം ചെക്‌പോസ്റ്റിലെ പ്രിവന്‌റീവ് ഓഫീസറായ ആര്‍ ഷിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  പരിശോധനയില്‍ ഷിജു . എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവു നടപടിക്ക് നിര്‍ദേശം നല്‍കിയത്.

ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കട്ടയ്ക്കോട് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗതയിൽ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നാലെ കാറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ പ്രദേശവാസികൾ തടഞ്ഞുവെക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് എക്സൈസ് കമ്മീഷണർ റിപ്പോർട്ട്‌ തേടി. തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടായിരുന്നു റിപ്പോർട്ട്‌ തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി.
 

Tags