തിരുവനന്തപുരം വർക്കലയിൽ ലൈഫ് ഗാർഡിന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം
Feb 2, 2026, 16:43 IST
തിരുവനന്തപുരം : വർക്കല മന്തറ ബീച്ചിൽ ഡ്യൂട്ടിക്കിടെ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. വെമ്പായം സ്വദേശിയായ ഗോകുലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്.
നായ്ക്കളുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ ഗോകുലിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാപനാശം ബീച്ചിന് സമീപപ്രദേശമായ മന്തറയിൽ നായ ശല്യം അതിരൂക്ഷമാണ്.
tRootC1469263">
.jpg)


