തിരുവനന്തപുരത്ത് ബസിനിടയിൽപ്പെട്ട് 55 കാരിക്ക് ദാരുണാന്ത്യം

accident
accident

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഡിപ്പോയിൽ ബസിനിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ചെല്ലാങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് അപകടത്തിൽ മരിച്ചത്. അനിതകുമാരി പേരൂർക്കട ഗവ. മോഡൽ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ്.

tRootC1469263">

കഴിഞ്ഞ ദിവസം വൈകിട്ട് കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്. ബസിൽ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകിൽ നിന്നെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസിന് ഇടയിൽ പെടുകയായിരുന്നു. എല്ലുകൾക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.
 

Tags