തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍ സുഗതന് ആറ് മാസം അവധി അനുവദിച്ചു

sugathan
മേയർ വി.വി. രാജേഷിന്റെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ നിർണ്ണായക പിന്തുണയും ഉൾപ്പെടെ 51 വോട്ടുകൾ നേടിയാണ് ബിജെപി ഭരണസമിതി അവധി അപേക്ഷ പാസാക്കിയെടുത്തത്. 

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി വി രാജേഷ് അറിയിച്ചു. 

മേയർ വി.വി. രാജേഷിന്റെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ നിർണ്ണായക പിന്തുണയും ഉൾപ്പെടെ 51 വോട്ടുകൾ നേടിയാണ് ബിജെപി ഭരണസമിതി അവധി അപേക്ഷ പാസാക്കിയെടുത്തത്. 

കൗൺസിലർക്ക് അവധി അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷങ്ങളായ എൽഡിഎഫും യുഡിഎഫും ബാനറുകളും മുദ്രാവാക്യങ്ങളുമായി കൗൺസിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി  പ്രതിഷേധമുയർത്തി.

Tags