2026-ലെ രാജ്യത്തെ'ജീവിതനിലവാര റാങ്കിങ്ങില്‍' മികച്ച നേട്ടം കൈവരിച്ച് തിരുവനന്തപുരം നഗരം
മിതമായ ജീവിതച്ചെലവ്, സുരക്ഷ, മികച്ച ആരോഗ്യസംവിധാനങ്ങള്‍, താരതമ്യേന ശാന്തമായ നഗരജീവിതം എന്നിവയാണ് തിരുവനന്തപുരത്തിന് പട്ടികയില്‍ മികച്ച സ്ഥാനം ലഭിച്ചത്
കൊച്ചി: 2026-ലെ രാജ്യത്തെ ജീവിതനിലവാര റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ച് തിരുവനന്തപുരം നഗരം. റാങ്കിങ്ങില്‍ മുന്‍നിരയിലല്ലെങ്കിലും രാജ്യത്തെ പ്രമുഖ നഗരങ്ങളെയെല്ലാം പിന്നിലാക്കികൊണ്ട് 121.5 സ്‌കോര്‍ നേടി തിരുവനന്തപുരം സുപ്രധാന നേട്ടമാണ് കൈവരിച്ചത്. ജീവിക്കാന്‍ അനുയോജ്യമായ മികച്ച നഗരങ്ങളുടെ പട്ടികയില്‍ 164.2 സ്‌കോറുമായി പൂനെ ഒന്നാമതെത്തിയപ്പോള്‍, ഹൈദരാബാദ് (157.4), മംഗളൂരു (146.9) എന്നി നഗരങ്ങളാണ് പിന്നിലുള്ളത്
മിതമായ ജീവിതച്ചെലവ്, സുരക്ഷ, മികച്ച ആരോഗ്യസംവിധാനങ്ങള്‍, താരതമ്യേന ശാന്തമായ നഗരജീവിതം എന്നിവയാണ് തിരുവനന്തപുരത്തിന് പട്ടികയില്‍ മികച്ച സ്ഥാനം ലഭിച്ചത്.ലോക നഗരങ്ങളിലെ ജീവിതച്ചെലവിനെയും ജീവിതനിലവാരത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന 'നംബിയോ'യുടെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്തിന്റെ 'കോസ്റ്റ് ഓഫ് ലിവിങ് ഇന്‍ഡക്‌സ്' (ജീവിതച്ചെലവ് സൂചിക) 18.1 ആണ്. മുംബൈയിലെ 25.8, ഡല്‍ഹിയിലെ 22.5 എന്നീ സൂചികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.
നംബിയോയുടെ ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്‌സില്‍ 63.4 പോയിന്റ് നേടിയ തിരുവനന്തപുരം ഉയര്‍ന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ചെലവ് കുറവായതിന്റെ ഗുണം കുടുംബ ബജറ്റുകളിലും പ്രതിഫലിക്കുന്നുണ്ട്. 'നംബിയോ'യുടെ കണക്കനുസരിച്ച് ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നാലംഗ കുടുംബത്തിന് മാസം ഏകദേശം 77,539 രൂപ ആവശ്യമായി വരുമെന്നാണ്.
.jpg)

