തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ കൊലപാതകം ; അമ്മ അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി പൊലീസ്

Murder of a one-year-old girl in Thiruvananthapuram; Mother Aswathy had attempted suicide, police say she was suffering from mental problems

 തിരുവനന്തപുരം: വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ അശ്വതി വിശ്വസിച്ചിരുന്നു. അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായാണ് പൊലീസ് പറയുന്നത്.  കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. അശ്വതിക്ക് ആത്മഹത്യ പ്രവണത ഉണ്ടെന്നും പൊലീസ് അറിയിച്ചു.

tRootC1469263">

അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിനെ തറയിൽ പായയിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും പിന്നീട് തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. കുഞ്ഞിനെ നിലത്ത് നിന്ന് എടുക്കുന്നതിനിടെ "കുട്ടിയെ ഞാൻ കൊന്നു" എന്ന് അശ്വതി വെളിപ്പെടുത്തിയതായി മാതാവ് മൊഴി നൽകിയിട്ടുണ്ട്. ഉടൻ തന്നെ കുഞ്ഞിനെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. തുടർന്നാണ് വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. അശ്വതിയുടെ മൂത്ത കുട്ടിക്ക് എട്ടുവയസുണ്ട്. രണ്ടാമത്തെ പ്രസവത്തിന് ശേഷം അശ്വതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ആരോടും അധികം സംസാരിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. കുഞ്ഞിനോട് താൽപ്പര്യമില്ലാത്ത രീതിയിലുള്ള പെരുമാറ്റം അശ്വതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നതായും വീട്ടുകാർ സൂചിപ്പിച്ചു.

കഴിഞ്ഞ ആഴ്ച വരെ അശ്വതി ഭർത്താവിന്റെ വീട്ടിലായിരുന്നു. പിന്നീട്, ഭർതൃവീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയതിനെത്തുടർന്നാണ് വാമനപുരത്തെ സ്വന്തം വീട്ടിലെത്തിയത്. അടുത്തദിവസം ഭർതൃ​ഗൃഹത്തിലേക്ക് തിരികെ പോകാനിരിക്കെയാണ് സംഭവം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. അതേസമയം, അശ്വതിയുടെ മാനസികനില വിശദമായി പരിശോധിച്ച ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കൂ എന്ന് പൊലിസ് അറിയിച്ചു.

Tags