തിരുവനന്തപുരം കല്ലമ്പലത്ത് വയോധികന് വെട്ടേറ്റു

police

മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് അറിയിച്ചത്. 

തിരുവനന്തപുരം കല്ലമ്പലത്ത് വയോധികന് വെട്ടേറ്റു. കല്ലമ്പലം സ്വദേശി ബാബുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് അറിയിച്ചത്. 

വൈകിട്ട് രക്തം വാര്‍ന്ന നിലയില്‍ കരവാരം പഞ്ചായത്തിന് സമീപം ബാബുവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കല്ലമ്പലം പോലീസ് ബാബുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Tags