തിരുവനന്തപുരം അലൻ വധക്കേസ്: കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി

alan
alan

കഴിഞ്ഞ മാസമാണ് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തർക്കത്തില്‍ ചെങ്കല്‍ചൂള രാജാജി നഗർ സ്വദേശി 18കാരനായ അലനെ കുത്തിക്കൊലപ്പെടുത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം അലൻ കൊലക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കൻ്റോണ്‍മെൻ്റ് പൊലീസ് കത്തി കണ്ടെടുത്തത്.

കത്തി അജിൻ ഇവിടെ ഒളിപ്പിക്കുകയായിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടെന്നായിരുന്നു അജിൻ പറഞ്ഞത്. കഴിഞ്ഞ മാസമാണ് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തർക്കത്തില്‍ ചെങ്കല്‍ചൂള രാജാജി നഗർ സ്വദേശി 18കാരനായ അലനെ കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

tRootC1469263">

അലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ഒന്ന് മൂന്ന്, നാല് പ്രതികളായ അജിന്‍, കിരണ്‍, നന്ദു എന്നീ പ്രതികളെ അന്വേഷണ സംഘം അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. 

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പൂര്‍ണമായും സഹകരിച്ചിരുന്നില്ല.മുഖ്യ ആസൂത്രകനായ പ്ലസ്ടു വിദ്യാര്‍ഥി, ജഗതി സ്വദേശിയായ പതിനാറുകാരന്‍ പൂജപ്പുര ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. അജിന്‍ (27), സന്ദീപ് ഭവനില്‍ അഭിജിത്ത് (26), കിരണ്‍ (26,), വലിയവിള സ്വദേശി നന്ദു (27), അഖില്‍ലാല്‍ (27), സന്ദീപ് ഭവനില്‍ സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് കേസിലെ പ്രതികള്‍

Tags