പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് എ.കെ. ആന്റണി
May 7, 2025, 12:05 IST
ലോകരാഷ്ട്രങ്ങളുടെ മനഃസാക്ഷി ഇന്ത്യയ്ക്കൊപ്പമാണ്
തിരുവനന്തപുരം : രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് മുൻ പ്രതിരോധമന്ത്രിയും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നു. പൂർണ പിന്തുണ നൽകുന്നു.
tRootC1469263">ഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രമാണ്. പാകിസ്ഥാന്റെ നിലനിൽപ്പുതന്നെ ഭീകരതയിൽ ഊന്നിയാണ്. ലോകരാഷ്ട്രങ്ങളുടെ മനഃസാക്ഷി ഇന്ത്യയ്ക്കൊപ്പമാണ്. സൈന്യത്തിൽ നിന്നു കൂടുതൽ നടപടി പ്രതീക്ഷിക്കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.
.jpg)


