തിരുവനന്തപുരത്ത് ബൈക്ക് നടപ്പാതയിൽ ഇടിച്ച് അപകടം ; ഹോട്ടൽ ജീവനക്കാരായ മൂന്നു പേർക്ക് ദാരുണാന്ത്യം
Feb 28, 2026, 12:35 IST
തിരുവനന്തപുരം : തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. കരമനയിൽ ബൈക്ക് നടപ്പാതയിൽ ഇടിച്ച് ഹോട്ടൽ ജീവനക്കാരായ മൂന്നു പേരാണ് മരിച്ചത്.
പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.
tRootC1469263">.jpg)


