തിരുവനന്തപുരത്ത് മധ്യവയസ്കനെ കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

death
death

രാവിലെ ഇതുവഴി സഞ്ചരിച്ച വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്

തിരുവനന്തപുരം: ആര്യങ്കോട് മധ്യവയസ്കനെ കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡപത്തിൻകടവില്‍ ശ്രീകാന്തിനെയാണ് (47) മരിച്ച നിലയില്‍ കണ്ടെത്തിയത്.എങ്ങനെയാണ് മരിച്ചത് എന്നതില്‍ വ്യക്തതയില്ല. ഇന്നലെ രാത്രി 8 മണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതായിരുന്നു ശ്രീകാന്തെന്ന് ബന്ധുക്കള്‍ പറഞ്ഞു.

tRootC1469263">

രാവിലെ ഇതുവഴി സഞ്ചരിച്ച വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.സ്ഥലം സന്ദര്‍ശിച്ച ആര്യന്‍കോട് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags