തിരുവല്ലയിൽ കൊഴുപ്പ് നീക്കൽ ചികിത്സക്കിടെ 45 കാരി മരിച്ച സംഭവം ; ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ക്ലിനിക്ക് ജനറൽ മാനേജർ
ശസ്ത്രക്രിയക്ക് മുൻപ് വിദ്യക്ക് പരിശോധനകൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്നും ഹൃദയാഘാതം ഉണ്ടായപ്പോൾ തന്നെ അടിയന്തര ചികിത്സ നൽകിയെന്നും മെഡ്ലോഞ്ചസ് വെൽനസ് ക്ലീനിക്ക് ജനറൽ മാനേജർ ജോർജ് യേശുദാസ് പറഞ്ഞു. സ്വയം ശ്വാസം എടുത്ത ശേഷമാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാവിധ അന്വേഷണവുമായും സഹകരിക്കുമെന്നും മെഡ്ലോഞ്ചസ് വ്യക്തമാക്കി.
തിരുവല്ല : തിരുവല്ലയിലെ ഇടിഞ്ഞിലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായ വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ക്ലിനിക്ക് ജനറൽ മാനേജർ.
ALSO READ : കയ്യിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
ശസ്ത്രക്രിയക്ക് മുൻപ് വിദ്യക്ക് പരിശോധനകൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്നും ഹൃദയാഘാതം ഉണ്ടായപ്പോൾ തന്നെ അടിയന്തര ചികിത്സ നൽകിയെന്നും മെഡ്ലോഞ്ചസ് വെൽനസ് ക്ലീനിക്ക് ജനറൽ മാനേജർ ജോർജ് യേശുദാസ് പറഞ്ഞു. സ്വയം ശ്വാസം എടുത്ത ശേഷമാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാവിധ അന്വേഷണവുമായും സഹകരിക്കുമെന്നും മെഡ്ലോഞ്ചസ് വ്യക്തമാക്കി.

കയ്യിലെ കൊഴുപ്പ് നീക്കാൻ ആയി ഈ മാസം പതിനാറാം തീയതിയാണ് വിദ്യയെ മെഡ് ലോഞ്ചസ് എന്ന ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്തേഷ്യ നൽകിയിരുന്നു. തുടർന്ന് പതിനൊന്നരയോടെ നടത്തിയ നടത്തിയ സർജറിക്ക് ഇടെ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യയെ ഉച്ചയ്ക്ക് രണ്ടേകാലോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മരണപ്പെടുയായിരുന്നു.
.jpg)