തിരുവല്ലയിൽ വാഹനാപകടത്തിൽ ബൈക്കിന്റെ മിറർ കമ്പി നെഞ്ചിൽ തുളച്ചു കയറി 59കാരന് ദാരുണാന്ത്യം

A 59-year-old man died tragically after a bike mirror pierced his chest in a traffic accident in Thiruvalla
A 59-year-old man died tragically after a bike mirror pierced his chest in a traffic accident in Thiruvalla

തിരുവല്ല : അമിത വേഗത്തിൽ എത്തിയ ന്യൂജൻ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചു കയറി 59 കാരന് ദാരുണാന്ത്യം. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപം 'തെക്കേകുറ്റ് വീട്ടിൽ ബെന്നി എൻ വി ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുവല്ല - മാവേലിക്കര റോഡിൽ ബിഎസ്എൻഎൽ ഭവന് മുമ്പിലായിരുന്നു അപകടം. എംസി റോഡിൽ നിന്നും തിരുവല്ല മാവേലിക്കര റോഡിലേക്കുള്ള വൺവേയിൽ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

tRootC1469263">

ഇടിയുടെ ആഘാതത്തിൽ പൊട്ടിപ്പോയ ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ച് കയറുകയായിരുന്നു. നെഞ്ചിൽ മാരകമായ മുറിവേറ്റ ബെന്നിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരുവല്ല നഗരത്തിലെ ഹോട്ടലിൽ നിന്നും ആഹാരം വാങ്ങിയ ബെന്നി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. 

തൃശ്ശൂർ ചിറ്റിലപ്പള്ളി സ്വദേശിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ബെന്നി തുകലശ്ശേരിയിലെ ഭാര്യവീട്ടിൽ ആയിരുന്നു താമസം. അപകടത്തിൽ നിസ്സാര പരിക്കേറ്റ ബൈക്ക് യാത്രികനായ മിത്രക്കേരി പുതുക്കേരി തട്ടകത്തിൽ പുത്തൻചിറയിൽ ജ്യോതിസ് ( 19 ) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.

Tags