തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്തെ ഹെൽമറ്റ് മോഷണ പരമ്പര ; ഒടുവിൽ കള്ളന്മാർ സിസിടിവിയിൽ കുടുങ്ങി

Series of helmet thefts in the vicinity of Thiruvalla Taluk Hospital; Thieves finally caught on CCTV

പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് എടുത്ത നീല ഷർട്ടുകാരൻ ബൈക്കിന് പിന്നിൽ കയറി പോകുന്ന ദൃശ്യവും ചുവപ്പ് കളർ ഷർട്ട് ധരിച്ചയാൾ മോഷ്ടിച്ച ഹെൽമറ്റ് സീറ്റിനടിയിൽ ആക്കി കടന്നുപോകുന്നതുമായ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

  തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നിരുന്ന ഹെൽമെറ്റ് മോഷണ പരമ്പരയിലെ പ്രതികൾ ഒടുവിൽ സിസിടിവിയിൽ കുടുങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പേരുടെ ഹെൽമറ്റുകളാണ് ആശുപത്രി പരിസരത്തെ ഇരു ചക്രവാഹന പാർക്കിംഗ് ഏരിയയിൽ നിന്നും നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സിസിടിവി പരിശോധനയിൽ ഹെൽമെറ്റ് മോഷ്ടിച്ചു കൊണ്ടുപോകുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.  രണ്ട് പേരുടെപനിയടക്കമുള്ള രോഗബാധയുമായി വൈകിട്ട് 4 മണി മുതൽ 7 മണി വരെയുള്ള സമയത്ത് അത്യാഹിത വിഭാഗത്തിൽ അടക്കം എത്തിയിരുന്നവരുടെ ഹെൽമറ്റുകളാണ് ഏറെയും മോഷണം പോയിരുന്നത്. 

ചികിത്സ തേടി തിരികെ എത്തുമ്പോൾ ഹെൽമെറ്റുകൾ കാണാതാവുന്ന സംഭവങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധിയായിരുന്നു. ഇത് സംബന്ധിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അടക്കം ഉള്ളവരെ പരാതി അറിയിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട്  ഒരു മണിക്കൂർ സമയത്തിനുള്ളിൽ മൂന്ന് പേരുടെ ഹെൽമറ്റുകൾ നഷ്ടപ്പെട്ടു. ഇതോടെയാണ് താലൂക്ക് ആശുപത്രി വളപ്പിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുവാൻ ആശുപത്രി സൂപ്രണ്ട് ബിജു വി നെൽസൺ തീരുമാനിച്ചത്. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തിയ യുവാവിന് സമീപം നീല ഷർട്ട് ധരിച്ച മറ്റൊരാൾ നിൽക്കുന്നതായ ദൃശ്യം ലഭിച്ചു. പരിസരം വീക്ഷിച്ച ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് എടുത്ത നീല ഷർട്ടുകാരൻ ബൈക്കിന് പിന്നിൽ കയറി പോകുന്ന ദൃശ്യവും ചുവപ്പ് കളർ ഷർട്ട് ധരിച്ചയാൾ മോഷ്ടിച്ച ഹെൽമറ്റ് സീറ്റിനടിയിൽ ആക്കി കടന്നുപോകുന്നതുമായ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ആശുപത്രി പരിസരത്ത് ആകമാനം 35 സിസിടിവികൾ സ്ഥാപിച്ചിട്ടുള്ളതായി അധികൃത പറഞ്ഞു. വിലകൂടിയ ഹെൽമെറ്റുകൾ തെരഞ്ഞു പിടിച്ചാണ് മോഷ്ടിച്ചു കൊണ്ടുപോകുന്നത് എന്ന് സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. ഹെൽമറ്റുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ആരും തന്നെ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. അതേ സമയം സംഭവം സംബന്ധിച്ച് തിരുവല്ല പോലീസ് ആവശ്യപ്പെട്ടാൽ ദൃശ്യങ്ങൾ കൈമാറാൻ തയ്യാറാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Tags