തിരുവല്ലയിൽ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു ; ഒഴിവായത് വൻ അപകടം

The rear wheels of a school bus carrying students in Thiruvalla were torn off.
The rear wheels of a school bus carrying students in Thiruvalla were torn off.

തിരുവല്ല : തിരുവല്ലയിലെ പെരിങ്ങരയിൽ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു.  വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കാവുംഭാഗം - ചാത്തങ്കരി റോഡിലെ പാലക്കുഴി പടിയിൽ ആയിരുന്നു സംഭവം. 

തിരുമൂലപുരം ബാലികാ മഠം സ്കൂളിൻറെ ഉടമസ്ഥതയിലുള്ള ബസ്സിന്റെ ചക്രങ്ങളാണ് ഊരി തെറിച്ചത്. ഊരിത്തെറിച്ച് ഒരു ചക്രം സമീപ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് മാറി. ബസ്സിൽ ഏകദേശം ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.

tRootC1469263">

Tags