തിരുവല്ലയിൽ തെരുവുനായ ആക്രമണം : രണ്ടു പേർക്ക് കടിയേറ്റു


തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ട്രഷറി ജീവനക്കാരനായ കല്ലുകൾ കണ്ടാട്ടിൽ വീട്ടിൽ കെ പി മനോജ് കുമാർ (54 ), ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടിൽ പി കെ രാജു (65) എന്നിവർക്കാണ് കടിയേറ്റത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ റവന്യൂ ടവറിന്റെ പ്രധാന കവാടത്തിന് മുമ്പിലായിരുന്നു സംഭവം. ട്രഷറിയുടെ സമീപം വെച്ച് ആദ്യം മനോജിനാണ് കടിയേറ്റത്. ഇയാളുടെ ഇടതു കൈപ്പത്തിയിലും ഇടതുകാലിന്റെ പാദത്തിലും ആണ് കടിയേറ്റത്. മനോജ് ബഹളം വെച്ചതിന് തുടർന്ന് ഓടിയ നായ റവന്യൂ ടവറിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു രാജുവിനെ ആക്രമിക്കുകയായിരുന്നു. രാജുവിന്റെ കാലിൻ്റെ തുടയുടെ പിൻഭാഗത്താണ് കടിയേറ്റത്. കയ്യിലിരുന്ന കുട ഉപയോഗിച്ച് അടിച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. ഇരുവരും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
tRootC1469263">