മരണാനന്തര ബഹുമതിയായി ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണർ തിരുവല്ല സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എം.എസ്. മനോജ് കുമാറിന്

Senior Civil Police Officer of Thiruvalla Station M.S. Manoj Kumar awarded DGP's Badge of Honour posthumously

 തിരുവല്ല : കുറ്റാന്വേഷണ മികവിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ മരണാനന്തര ബഹുമതിയായി തിരുവല്ല പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എം.എസ്. മനോജ് കുമാറിന് ലഭിച്ചു. 2025 സെപ്റ്റംബറിൽ ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിൽ മനോജ് മരിച്ചു.  ചെങ്ങന്നൂർ വെണ്മണി മലയാറ്റൂർ വടക്കേതിൽ കുടുംബാംഗമാണ്. 

tRootC1469263">

ജില്ലയിലെ വിവിധ കവർച്ചാക്കേസുകളിലെ പിടികിട്ടാ പുളളികളെ പിടിച്ച പോലീസ് സംഘത്തിൽ പ്രധാനിയായിരുന്നു. കിഴക്കൻ മുത്തൂർ പടപ്പാട് ക്ഷേത്രത്തിലെ മോഷണ കേസിലെ പ്രതിയായ തിരുവല്ലം ഉണ്ണി, കീഴ് വായ്പ്പൂര് സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് 20 കിലോ സ്വർണം കവർന്ന തിരുവനന്തപുരം സ്വദേശി ബാറ്ററി നവാസ്, തിരുവല്ലയിൽ ഡോ. അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് എട്ടുപവൻ കവർന്ന തേങ്ങാ ബാബു തുടങ്ങിയവരെ വലയിലാക്കിയത് മനോജിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമായിരുന്നു. ശാരിയാണ് ഭാര്യ. മക്കൾ: ശിവചന്ദ്ര(ഏഴാം ക്ലാസ്), ശിവപ്രിയ(അങ്കണവാടി)

Tags