ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Suspect arrested for allegedly raping girl he met on Instagram
Suspect arrested for allegedly raping girl he met on Instagram

തിരുവല്ല : ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച പെൺകുട്ടിയെ പ്രണയം നടിച്ച് അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകി കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയ കേസിൽ യുവാവ് റിമാൻഡിൽ ആയി. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവം വീട്ടിൽ സഞ്ജയ് എസ് നായർ(23) ആണ് റിമാൻഡിലായത്. 

tRootC1469263">

പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ഇയാൾ തൻറെ സ്വകാര്യ ഭാഗങ്ങളിലെ ദൃശ്യങ്ങൾ അയച്ചു നൽകി. തുടർന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. 

തുടർന്ന് തടിയൂരിലെ വെള്ളച്ചാട്ടത്തിന് സമീപത്ത് കാറിൽ എത്തിച്ച പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദഗ്ധ പരിശോധനക്കായി പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Tags