തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു

A car parked near the Thiruvalla railway station caught fire.

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമന സേന എത്തി തീയണച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.

 ഇരവിപേരൂർ സ്വദേശി സണ്ണിയുടെ കാറിനാണ് തീപിടിച്ചത്. പാർക്കിംഗ് ഗ്രൗണ്ടിൽ കാർ നിർത്തിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ കാറിൻറെ എൻജിൻ ഭാഗത്തുനിന്നും പുകയും തീയും ഉയരുകയായിരുന്നു. സംഭവം കണ്ട ഓട്ടോ ഡ്രൈവർമാർ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഫയർ എസ്റ്റിങ്ഷൻ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും അണയ്ക്കാനായില്ല. ഇതിനിടെ എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സംഭവ സമയത്ത് നിരവധി വാഹനങ്ങൾ തീപിടിച്ച വാഹനത്തിന് സമീപത്തായി ഉണ്ടായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെയും അഗ്നിശമനസേനയുടെയും സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Tags