തിരുവല്ലയിൽ സ്വകാര്യ പുരിയിടത്തിലെ മരങ്ങൾ മുറിച്ചു നീക്കുന്നതിൻ്റെ മറവിൽ പുറമ്പോക്കിൽ നിന്നിരുന്ന തേക്കുമരം മുറിച്ചു കടത്തിയതായി പരാതി


തിരുവല്ല : സ്വകാര്യ പുരിയിടത്തിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിൻ്റെ മറവിൽ പുറമ്പോക്കിൽ നിന്നിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കുമരം മുറിച്ചു കടത്തിയതായി പരാതി. ഇരവിപേരൂർ ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം വരട്ടാർ പാലത്തിനോട് ചേർന്നുള്ള ഭൂമിയിൽ നിന്നിരുന്ന തേക്ക് മരം മുറിച്ചു നടത്തിയതായി കാട്ടി ഓതറ പടിശേരിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ പി.ജി വർഗീസ് ആണ് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയത്.
tRootC1469263">സമീപവാസിയായ സണ്ണി ഈപ്പന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സണ്ണി ഈപ്പന്റെ വസ്തുവിൽ നിന്നിരുന്ന മരങ്ങൾ വെട്ടി മാറ്റുന്നതിനൊപ്പം വ്യാഴാഴ്ച ഉച്ചയോടെ തേക്കുമരവും മുറിച്ചു കടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മുറിച്ചു മാറ്റിയ മരം പുറമ്പോക്കിൽ ആണോ എന്നത് തിട്ടപ്പെടുത്താൻ റീസർവേക്കായി താലൂക്ക് റവന്യൂ ഓഫീസർക്ക് റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫീസർ പറഞ്ഞു.
