തിരുവല്ല സ്വദേശിയെ ബഹ്റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

death
death

കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു

പത്തനംതിട്ട: തിരുവല്ല സ്വദേശിയെ ബഹ്റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിനയ കൃഷ്ണനെ (32) ആണ് ബുദയ്യയിലെ താമസ സ്ഥലത്തു ബുധനാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ അഞ്ചു വർഷമായി ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. അതുല്യയാണ് ഭാര്യ. ഏകമകൻ ഹേമന്ത്. സല്‍മാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലയയ്ക്കും.

tRootC1469263">

Tags