തിരുവല്ലയിൽ തെരഞ്ഞെടുപ്പിന് മുമ്പേ കാലുവാരൽ ; സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ

In Thiruvalla, a foot-dragging incident occurred before the elections; leaders filled out the nomination papers as candidates and submitted incorrect informatio

തിരുവല്ല : തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ തെരഞ്ഞെടുപ്പിന് മുമ്പേ കാലുവാരൽ. സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ. പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി രാജ് കുമാറിൻറെ നാമനിർദ്ദേശ പത്രികയിലാണ് തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത്. 

tRootC1469263">

ഇതേ തുടർന്ന് പത്രിക നൽകാൻ കഴിയാതെ വരികയായിരുന്നു. തിരുവല്ലയിലെ കവിയൂരിലാണ് സംഭവം. ഇതോടെ കവിയൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിൽ യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ലാതായി. ബിജെപിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരി എന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തെ തുടർന്ന് യുഡിഎഫിൽ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ട്. ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കവിയൂർ. ബിജെപി മണ്ഡലം പ്രസിഡൻറും എൻഎസ്എസ് കരയോഗം പ്രസിഡൻറുമാണ് എതിർ സ്ഥാനാർത്ഥി രാജേഷ് കുമാർ.

Tags