തിരുവല്ലയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ മോഷണം ; സ്വർണ്ണാഭരണമുൾപ്പടെ നഷ്ട്ടമായത് ലക്ഷങ്ങളുടെ സാധനങ്ങൾ
തിരുവല്ല : തിരുവല്ലയിലെ മനക്കച്ചിറയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ മോതിവും ഓട്ടുപാത്രങ്ങളും ടിവിയും ഇൻവർട്ടറും ഉൾപ്പെടെ 4 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് വീട്ടിൽ പരേതനായ എം കെ രാമചന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്.
രാമചന്ദ്രൻ നായരുടെ തുകലശ്ശേരി സ്വദേശിയായ രണ്ടാമത്തെ മകൻ സതീഷ് ചന്ദ്രൻ ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. പിൻവശത്തെ മുറിയുടെ വെന്റിലേറ്റർ മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. ഇതുവഴിയാവാം മോഷ്ടാക്കൾ അകത്തു കയറിയത് എന്നാണ് പോലീസിന്റെ നിഗമനം.

വീടിൻ്റെ പിൻവശത്തെ രണ്ട് വാതിലുകളും അകത്തുന്നും നിന്നും തുറന്ന നിലയിൽ ആണ് കാണപ്പെട്ടത്. വീട്ടിലെ മൂന്ന് കിടപ്പുമുറികളിലെയും അലമാരകൾ കുത്തി തുറന്ന നിലയിലാണ്. അലമാരയിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ട് നിലയിലും ആണ്. തിരുവല്ല എസ്.എച്ച്.ഒ കെ.എസ് സുജിത്ത്, എ.എസ്.ഐ ജോജോ ജോസഫ് എന്നിവർ സംഭവ സ്ഥലത്ത് എത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശവുമായി പരിചയമുള്ള ആരെങ്കിലും മോഷണ സംഘത്തിൻറെ പിന്നിൽ ഉണ്ടാവാം എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
.jpg)

