തിരുവല്ല നഗരത്തിൽ ഭീതി പടർത്തി മുള്ളൻ പന്നി ഇറങ്ങി

Porcupine

തിരുവല്ല : തിരുവല്ല നഗരത്തിൽ ഭീതി പടർത്തി മുള്ളൻ പന്നി ഇറങ്ങി. റെയിൽവേ സ്റ്റേഷന് സമീപം വൈഎംസിഎ - തീപ്പിനി റോഡിൽ റെയിൽവേ ഓവർ ബഡ്ജിന് സമീപം വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് മുള്ളൻ പന്നി ഇറങ്ങിയത്. തീപ്പിനി സ്വദേശിയായ ബിബിൻ ചാക്കോ കാറിൽ വീട്ടിലേക്ക് മടങ്ങും വഴി മുള്ളൻ പന്നി കാറിന് കുറുകെ ചാടുകയായിരുന്നു. 

തുടർന്ന് മൊബൈൽ ഫോണിൽ ബിബിൻ ദൃശ്യങ്ങൾ പകർത്തി. കാറിൽ നിന്നുള്ള വെട്ടം അടിച്ചതോടെ മുള്ളൻ പന്നി സിഎസ്ഐ പള്ളിക്ക് സമീപമുള്ള കാർഡ് നിറഞ്ഞ പുരയിടത്തിലേക്ക് ഓടിക്കയറി. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി കാട്ടുപന്നികളെ കാണാറുണ്ട് എങ്കിലും മുള്ളൻ പന്നി എത്തിയത് ഇത് ആദ്യമാണെന്ന് വാർഡ് കൗൺസിലർ മാത്യൂസ് ചാലക്കുഴി പറഞ്ഞു.

Tags