തിരുവല്ലയിൽ വെള്ളത്താൽ ചുറ്റപ്പെട്ട പള്ളിയിൽ സന്ധ്യ നമസ്കാരത്തിനായി പള്ളി വികാരി എത്തിയത് വള്ളത്തിൽ

The vicar of the church arrived in a boat to offer evening prayers at a church surrounded by water in Thiruvalla
The vicar of the church arrived in a boat to offer evening prayers at a church surrounded by water in Thiruvalla


തിരുവല്ല : തിരുവല്ലയിലെ മേപ്രാലിൽ വെള്ളത്താൽ ചുറ്റപ്പെട്ട പള്ളിയിൽ സന്ധ്യ നമസ്കാരത്തിനായി പള്ളി വികാരി എത്തിയത് വള്ളത്തിൽ. മേപ്രാൽ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയായ ഫാ. മാത്യു സക്കറിയയാണ് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ സന്ധ്യ നമസ്കാരത്തിനായി വള്ളത്തിൽ പള്ളിയിൽ എത്തിയത്. 

tRootC1469263">

The vicar of the church arrived in a boat to offer evening prayers at a church surrounded by water in Thiruvalla.

പരുമല സ്വദേശിയായ വികാരി പള്ളിക്ക് സമീപത്തെ റോഡ് വരെ സ്വന്തം കാറിൽ എത്തി. തുടർന്ന് പള്ളിയിലേക്കുള്ള 100 മീറ്ററോളം ദൂരം ഇടവക അംഗത്തിന്റെ ഉടമസ്ഥതയിലുള്ള വെള്ളത്തിൽ യാത്രചെയ്ത് പള്ളിയിൽ എത്തുകയായിരുന്നു. സന്ധ്യ നമസ്കാരത്തിനായി എത്തിയ വിശ്വാസികളിൽ ഒരാളായ കാവുംഭാഗം സ്വദേശി ജിനു മമ്പുഴ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. സന്ധ്യ നമസ്കാരത്തിനു ശേഷം ഇതേ വള്ളത്തിൽ വികാരി കാറിന് സമീപത്തേക്ക് മടങ്ങി.
 

Tags