തിരുവല്ലയിൽ തെരുവുനായ ആക്രമണം ; അഞ്ച് പേർക്ക് കടിയേറ്റു
Apr 13, 2025, 14:03 IST


തിരുവല്ല : തിരുവല്ലയിലെ വളഞ്ഞവട്ടത്ത് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വളഞ്ഞവട്ടം കീച്ചേരി വാൽക്കടവ് ഹെൽത്ത് സെൻ്ററിന് സമീപം ഇന്നലെ ആയിരുന്നു സംഭവം.
നായ സമീപത്തെ വളർത്ത് നായക്കളെയും ആക്രമിക്കാൻ ശ്രമിച്ചു. പേപ്പട്ടിയാണ് എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കടിയേറ്റ അഞ്ച് പേരും ആശുപത്രിയിൽ ചികിത്സ തേടി.