തിരുവല്ലയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

Pedestrian dies after being hit by an out-of-control autorickshaw in Thiruvalla
Pedestrian dies after being hit by an out-of-control autorickshaw in Thiruvalla

തിരുവല്ല : നിയന്ത്രണം വിട്ടെത്തിയ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. മഞ്ഞാടി ആമല്ലൂർ പ്ലാന്തറ വീട്ടിൽ പി സി ജേക്കബ് (രാജു, 62 ) ആണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് 3 മണിയോടെ മഞ്ഞാടി ജംഗ്ഷന് സമീപം ആയിരുന്നു അപകടം. വീട്ടുസാധനങ്ങൾ വാങ്ങി നടന്നു പോകവേ തിരുവല്ല ഭാഗത്തു നിന്നും എത്തിയ സ്വകാര്യ ഓട്ടോറിക്ഷ ജേക്കബിനെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോയി. 

tRootC1469263">

സംഭവം കണ്ട നാട്ടുകാർ ചേർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ജേക്കബ് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞ പോലീസ് വണ്ടി ഓടിച്ചിരുന്ന കവിയൂർ സ്വദേശിയായ അരുണിന് എതിരെ കേസ് എടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂലിപ്പണിക്കാരൻ ആയിരുന്നു മരിച്ച ജേക്കബ്. സംസ്കാരം ശനിയാഴ്ച 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻറ് ജോൺ മർത്തോമ പള്ളിയിൽ നടക്കും. ഭാര്യ: അമ്മിണി ജേക്കബ്. മക്കൾ അജു പി ജേക്കബ്, സോജു പി ജേക്കബ്.

Tags