വെള്ളക്കെട്ട് രൂക്ഷം ; തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയിൽ വൻ ഗതാഗത തടസ്സം
തിരുവല്ല : കനത്ത വെള്ളക്കെട്ടിനെ തുടർന്ന് തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയിൽ വൻ ഗതാഗത തടസ്സം. നെടുമ്പ്രം അന്തി ചന്ത മുതൽ മണക്ക് ആശുപത്രി പടി വരെയുള്ള ഒരു കിലോമീറ്റർ ദൂരത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയിരിക്കുന്നത്. മണിമല - പമ്പ എന്നീ നദികൾ ചേർന്ന് ഒഴുകുന്ന ഈ ഭാഗത്ത് നിന്നും നദിയിൽ നിന്നും ക്രമാതീതമായ രീതിയിൽ വെള്ളം റോഡിലേക്ക് ഇരച്ചെത്തിയതാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്.
tRootC1469263">
വാഹനങ്ങൾ അടക്കമുള്ള ചെറു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വെള്ളക്കെട്ടിൽ അകപ്പെട്ട നിരവധി വാഹനങ്ങൾ ഓഫ് ആയി പോകുന്നുണ്ട്. റോഡിന് കുറുകെ വൻ ഒഴുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിൻറെ ഇരുവശങ്ങളിലെ നിരവധി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്ത് നിമിഷംതോറും വെള്ളം ഉയരുകയാണ്. ഈ നില തുടർന്നാൽ ഇന്ന് വൈകിട്ടോടെ തിരുവല്ല- അമ്പലപ്പുഴ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടേക്കാം.
.jpg)


