തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരുക്ക്

google news
thiruvalla

തിരുവല്ല : തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും മാവേലിക്കര ഭാഗത്തേക്ക് പോയ ബുള്ളറ്റും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

thiruvalla1

പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന തിരുവല്ല എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പരിക്കേറ്റ ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.

Tags