തിരുവല്ലയിൽ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം ; 59-കാരന് ദാരുണാന്ത്യം
Jun 18, 2025, 12:35 IST


പത്തനംതിട്ട: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 59-കാരന് ദാരുണാന്ത്യം. തിരുവല്ല തുകലശ്ശേരി സ്വദേശി ബെന്നി എൻ വിയാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുവല്ല- മാവേലിക്കര റോഡിൽ ബിഎസ്എൻഎൽ ഭവന് മുമ്പിലായിരുന്നു അപകടം നടന്നത്.
tRootC1469263">അമിത വേഗതയിൽ എം സി മാവേലിക്കര റോഡിലേക്കുള്ള വൺവേയിൽ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൊട്ടിപ്പോയ ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ച് കയറി. ഉടൻതന്നെ ബെന്നിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ബൈക്കിൽ യാത്രികന്റെ പരുക്ക് ഗുരുതരമല്ല.
