തിരുവല്ലയിൽ ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടം : ബൈക്ക് യാത്രികന് പരിക്കേറ്റു
Sep 11, 2023, 13:46 IST

തിരുവല്ല : തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ ഉണ്ടപ്ലാവിൽ ബൈക്കിനു പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കുന്നംകുളം സ്വദേശി റോബിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ഉണ്ടപ്ലാവിലെ ഇന്ത്യൻ ഓയിൽ പമ്പിന് സമീപമായിരുന്നു അപകടം.
റോഡിലെ കുഴി ഒഴിവാക്കുന്നതിനായി വലതുവശത്തേക്ക് വെട്ടിച്ച ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണതിനെ തുടർന്ന് പരിക്കേറ്റ റോബിൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തിയിരുന്നു.