വൈദ്യുതി സ്റ്റേ കമ്പിയില്‍നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരനായ വിദ്യാര്‍ഥി മരിച്ച സംഭവം ; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

junaid

കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 

ചെറുമുക്കില്‍ വൈദ്യുതി സ്റ്റേ കമ്പിയില്‍നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരനായ വിദ്യാര്‍ഥി ജുനൈദ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. നാട്ടുകാരും കുടുംബക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 

ജുനൈദ് മരണത്തിന് ഉത്തരവാദികളായ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 

തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് യു എ റസാഖ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സ്റ്റേ കമ്പിയില്‍ വൈദ്യുതി പ്രവഹിക്കുന്നതായും ഇടയ്ക്കിടെ ഷോക്കേല്‍ക്കുന്നതായും പ്രദേശവാസികള്‍ നിരവധി തവണ കെ എസ് ഇ ബി ജീവനക്കാരെ അറിയിച്ചിട്ടും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെന്ന പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Tags