രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ബലാത്സംഗം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, ശാരീരിക-മാനസിക പീഡനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു.തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നല്‍കിയത്.
വിദേശത്ത് താമസിക്കുന്ന മലയാളിയായ മുപ്പത്തിയൊന്നുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ജനുവരി 10-നാണ് രാഹുല്‍ അറസ്റ്റിലായത്. കേസ് രജിസ്റ്റർ ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഈ നടപടി. ബലാത്സംഗം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, ശാരീരിക-മാനസിക പീഡനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഹുല്‍ നിഷേധിച്ചു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് രാഹുലിന്റെ വാദം. ഇതിനെ സാധൂകരിക്കുന്ന ഇലക്‌ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നേരത്തെ രണ്ട് ബലാത്സംഗ കേസുകള്‍ കൂടി രാഹുലിനെതിരെ നിലവിലുണ്ട്
.jpg)

