യുഡിഎഫില്‍ കടുത്ത ഭിന്നതയുണ്ടാക്കിയ ബോര്‍ഡ് - കോര്‍പറേഷന്‍ വിഭജന കാര്യത്തില്‍ കാര്യങ്ങള്‍ സമവായത്തിലേക്ക്

Six months for the UDF government; 'No one who voted will be disappointed, no one will have to bow down to anyone', says Chief Minister V.D. Satheesan

മുഖ്യമന്ത്രിയുടെ ശൈലിയില്‍ തന്നെ ആര്‍എസ്പിക്ക് കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യുഡിഎഫില്‍ കടുത്ത ഭിന്നതയുണ്ടാക്കിയ ബോര്‍ഡ് - കോര്‍പറേഷന്‍ വിഭജന കാര്യത്തില്‍ കാര്യങ്ങള്‍ സമവായത്തിലേക്ക്. ഡിസംബര്‍ ആദ്യ വാരം പൂര്‍ത്തിയാക്കാനാണ് ധാരണ. മുഖ്യമന്ത്രിയും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. ആര്‍എസ്പി അടക്കമുള്ള സഖ്യകക്ഷികളും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും ബോര്‍ഡ് - കോര്‍പറേഷന്‍ വിഭജനം ഏറെ ഭിന്നതയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയില്‍ തന്നെ ആര്‍എസ്പിക്ക് കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ബോര്‍ഡ് - കോര്‍പറേഷന്‍ വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ആര്‍എസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാല്‍ ഉറപ്പ് പറഞ്ഞിട്ടും ചര്‍ച്ച നടത്തിയില്ലെന്നായിരുന്നു ആര്‍എസ്പിയുടെ ആക്ഷേപം. ഒടുവില്‍ നാല് പദവികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് ആര്‍എസ്പിക്ക് താല്‍പര്യമുള്ളവയല്ല. 

Tags