പൂവച്ചലിൽ തെരുവുനായ ആക്രമണം ; 12 പേർക്ക് കടിയേറ്റു
May 1, 2026, 15:15 IST
തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പൂവച്ചൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായിരുന്നു നായ ഭീതി പടർത്തിയത്. ഒടുവിൽ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. ആക്രമണത്തിൽ പരിക്കേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളാണുള്ളത്.
നാട്ടുകാരെ കൂടാതെ പ്രദേശത്തെ വളർത്തുനായകളെയും കോഴികളെയും നായ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ നായ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നായയുടെ ജഡം പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി മാറ്റിയിരിക്കുകയാണ്.
.jpg)

