ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ല; മണ്ഡലകാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം

There will be no shortage of Aravana in Sabarimala; Travancore Devaswom Board meets to discuss preparations for the Mandala period

പത്തനംതിട്ട: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം. അരവണ ഉൽപാദനത്തിലെ പ്രതിസന്ധി, സന്നിധാനത്തെ തിരക്ക്, കടകളുടെ ലേലം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുമെന്ന് ബോർഡ് യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. നവംബർ 16ന് ശബരിമല നട തുറക്കും. ഒരുപാട് കാര്യങ്ങൾ ദേവസ്വം ബോർഡിന് ചെയ്തു തീർക്കാനുണ്ട്. Al ക്യാമറ ഉപയോഗിച്ചുകൊണ്ട് തിരക്ക് നിയന്ത്രിക്കാൻ സംവിധാനം സന്നിധാനത്ത് ഉണ്ടായിരിക്കും പൊലീസിന്റെ സഹായത്തോടുകൂടിയാണ് ഇക്കാര്യം ചെയ്യുന്നത്. നിലയ്ക്കലിലായിരിക്കും ഇതിന്റെ പ്രധാന ഹബ്ബ് ഉണ്ടായിരിക്കുക. Al ക്യാമറ എവിടെയൊക്കെ വെക്കണമെന്ന് പൊലീസ് തീരുമാനിക്കും. നിലയ്ക്കലിൽ 6000 പേർക്കെങ്കിലും സൗകര്യത്തോടെ ഇരിക്കാനുള്ള സൗകര്യം ഒരുക്കും. നിലയ്ക്കലിൽ കൺട്രോൾ റൂം സ്ഥാപിച്ച് ആളുകളുടെ വരവും വാഹനങ്ങളുടെ പാർക്കിംഗും ഏകോപിപ്പിക്കും.

ഇതുവരെ ശബരിമലയിൽ 6 കോടിരൂപയുടെ നവീകരണമാണ് നടക്കുന്നത്. എല്ലാം ഒക്ടോബർ അവസാനം കൊണ്ട് തന്നെ തീർക്കും. വർക്കുകളുടെ ഗുണനിലവാരം പരിശോധിക്കുവാൻ പുറത്തുനിന്നുള്ള എക്സാമിനേഷൻ ടീമിനെ നിയോഗിച്ചു.

2,60,000 ടിൻ അരവണയാണ് ഒരു ദിവസം തയ്യാറാക്കുന്നത്. തിരക്ക് കൂടുന്ന പശ്ചാത്തലത്തിൽ ഒരു ലക്ഷം ടിൻ കൂടി അധികമായി നിർമിക്കും. പ്രതിദിനം 3.6 ലക്ഷം ടിൻ അരവണ തയ്യാറാക്കും. ഒക്ടോബർ 31 മുതൽ പുതിയ പ്ലാൻറ് പ്രവർത്തനം ആരംഭിക്കും. ശബരിമല നട തുറക്കുന്ന സമയത്ത് ആവശ്യമായ അരവണ ഉണ്ടാകും.തുലാമാസ പൂജകളുടെ സമയത്ത് അരവണക്ക് ഒരു ക്ഷാമവും ഉണ്ടാവില്ല. ശർക്കരയുടെ ദൗർലഭ്യം ശബരിമലയിൽ ഇല്ല. ആവശ്യത്തിനുള്ള ശർക്കര വാങ്ങി വച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട.
ശർക്കരക്കായി മൂന്ന് തവണ ടെൻഡർ വിളിച്ചു. പേപ്പർ കമ്പനി അല്ല എന്നത് ഉറപ്പാക്കുന്നതിന് പ്രാപ്തി പരിശോധന അടക്കം നടത്തുന്നുണ്ട്. വിലപേശൽ നടപടികൾ അടക്കം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags